അംഫൻ ചുഴലികാറ്റ് ; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

സ്വലേ

May 17, 2020 Sun 11:43 AM

തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി. അംഫൻ  ചുഴലികാറ്റ് അടുത്ത 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇടയുള്ള അംഫൻ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യൻ തീരത്തെത്തുമെന്നാണു വിലയിരുത്തൽ. ആന്ധ്ര, ഒഡിഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

  • HASH TAGS
  • #അംഫൻ ചുഴലികാറ്റ്