കണ്ണൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ്

സ്വന്തം ലേഖകന്‍

May 18, 2020 Mon 09:45 AM

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയായ എയര്‍ഇന്ത്യ എയര്‍ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇയാള്‍ വിമാനത്താവളത്തില്‍ അടുത്ത് ഡ്യൂട്ടി ചെയ്തിട്ടില്ല. വാഹന അപകടത്തില്‍ പെട്ട് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
പുതുച്ചേരിയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഇയാളുടെ ബൈക്ക് മട്ടന്നൂരില്‍വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. വിമാനത്താവളത്തിന് തൊട്ടടുത്തുവച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പുതിച്ചേരി സ്വദേശിയായ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചവരടക്കം മുപ്പതോളം പേര്‍ ക്വാറന്റെയിനിലാണ്.  • HASH TAGS
  • #kannur
  • #kannurairport
  • #coronavirus
  • #Covid19