കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സ്വന്തം ലേഖകന്‍

May 19, 2020 Tue 09:22 AM

തിരുവനന്തപുരം: ഉംപുണ്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇന്നും മഴ തുടരും. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്.പത്തനംതിട്ട,കൊല്ലം,ആലപ്പുഴ,ഇടുക്കി,എറണാകുളം,തൃശൂര്‍,മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. സംസ്ഥാനത്ത് 55 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത.അതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍ മേഖല എന്നിവിടങ്ങളില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയേക്കാം.


 

  • HASH TAGS
  • #rain
  • #Yellow alert
  • #ഉംപുണ്‍ ചുഴലി