ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

May 19, 2020 Tue 05:11 PM

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 5 പേര്‍ മലപ്പുറം 3 പേര്‍ പത്തനംതിട്ട, ആലപ്പുഴ തൃശൂര്‍ പാലക്കാട് എന്നിവിടങ്ങളില്‍ 1 വീതം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് പോസിറ്റീവ് ആയവര്‍ പുറത്തുനിന്നു വന്നവരാണ്. ഇതില്‍ 4 പേര്‍ വിദേശത്തു നിന്നു വന്നവരും, 8 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 8ല്‍ ആറു പേരും മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്.ഇതോടെ കേരളത്തില്‍ 642 പേര്‍ക്ക് രോഗം സ്ഥിരീകരച്ചു. 142 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.33 പുതിയ ഹോട്ട്‌സ്‌പോര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഇനിയും രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നു ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചിരുന്നു. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് കേരളത്തിന് പുറത്തുനിന്നു വരുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു ഇത് ചിലപ്പോള്‍ രോഗബാധിതരുടെ എണ്ണം വര്‍ധിപ്പിച്ചേക്കാം എന്നും മന്ത്രി പറഞ്ഞു.


  • HASH TAGS