ജൂണ്‍ മുതല്‍ കേരളത്തിലേക്ക് മൂന്ന് ദീര്‍ഘ ദൂര ട്രെയിനുകളുടെ സര്‍വീസ് തുടങ്ങും

സ്വന്തം ലേഖകന്‍

May 21, 2020 Thu 01:56 PM

തിരുവനന്തപുരം: ജൂണ്‍ മുതല്‍ കേരളത്തിലേക്ക് 3 ദീര്‍ഘ ദൂര ട്രെയിനുകളുടെ സര്‍വീസ് തുടങ്ങും. 100 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. കേരളത്തിലേക്ക് 5 ട്രെയിനുകളാണുള്ളത്. ജൂണ്‍ 1 മുതല്‍ സര്‍വീസ് തുടങ്ങുന്ന ട്രെയിനുകളുടെ പട്ടിക റെയില്‍വേ പുറത്തിറക്കിയിട്ടുണ്ട് . ട്രെയിന്‍ ടിക്കറ്റുകള്‍ക്കായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. 


റെയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. ടിക്കറ്റ് ബുക്കിംഗ് ഐ.ആര്‍.ടി.സി വഴി മാത്രമായിരിക്കും.തത്കാല്‍ ടിക്കറ്റും പ്രീമിയം തത്കാലും ഉണ്ടാകില്ല.


 

  • HASH TAGS