സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം നടത്താന്‍ ധാരണ

സ്വലേ

May 21, 2020 Thu 04:55 PM

ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങി പോയ സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം നടത്താന്‍ ധാരണ.ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ടാണ്  പരീക്ഷകള്‍ നടത്തേണ്ടത്.  ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ ടി ജലീലിന്റെ അദ്ധ്യക്ഷതയില്‍ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

  • HASH TAGS
  • #exam
  • #university