കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാറന്റെയിന്‍ വേണം ; ആരോഗ്യമന്ത്രി

സ്വന്തം ലേഖകന്‍

May 22, 2020 Fri 10:37 AM

കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാറന്റെയിന്‍ വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിന്റെ പുറത്തുനിന്നു വരുന്നവര്‍ ശക്തമായ ക്വാറന്റെയിന്‍ സ്വീകരിക്കണം. റെഡ് സോണുകളില്‍ നിന്നു വരുന്നവര്‍ക്ക് കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തും. ഇനി കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടത്തുമെന്നും ഇത് എവിടെയും കാണിക്കാനുള്ള കണക്കായിട്ടല്ല മറിച്ച് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇന്നലെ കോവിഡ് ബാധിച്ച ചാവക്കാട് സ്വദേശിയടക്കം കേരളത്തില്‍ 4 കോവിഡ് മരണങ്ങളായി. ഇന്നലെ മരിച്ചവരുമായി അടുത്തിടപഴകിയ 3 പേരെയും ക്വാറന്റെയിനിലാക്കിയിട്ടുണ്ടെന്നും ഇവര്‍ ഏറെ നേരം രോഗിയുമായി കാറില്‍ സഞ്ചരിച്ചത് കൊണ്ട് രോഗം വരാന്‍ സാധ്യത കൂടുതലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കേരളത്തിനു പുറത്ത് നിന്ന് ആരുവന്നാലും ക്വാറന്റെയിനില്‍ ഇരിക്കണം. ഇനി ആഭ്യന്തരവിമാന സര്‍വ്വീസ് കൂടി പുനരാരംഭിക്കുമ്പോള്‍ നമ്മള്‍ കുറച്ചുകൂടി ശ്രദ്ദപുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.


  • HASH TAGS