പൃഥ്വിരാജ് കൊച്ചിയിലെത്തി ക്വാറന്റെയിനില്‍ പ്രവേശിച്ചു

സ്വന്തം ലേഖകന്‍

May 22, 2020 Fri 11:15 AM

ആടുജീവിതം സിനമയുടെ ഷൂട്ടിംങ് പൂര്‍ത്തിയാക്കി നടന്‍ പൃഥിരാജും സംവിധായകന്‍ ബ്ലെസിയും അടങ്ങുന്ന സംഘം കൊച്ചിയിലെത്തി. നീണ്ട നാളെത്തെ ഷൂട്ടിംങിനിടെ കൊറോണ വൈറസ് കാരണം ജോര്‍ദാനില്‍ കുടുങ്ങിയ സിനിമ സംഘമാണ് നാട്ടിലെത്തിയത്. 9 മണിയോടെ നെടുമ്പാശേരിയിലെത്തിയ പൃഥിരാജും സംഘവും ക്വാറന്റെയിനില്‍ പ്രവേശിച്ചു. കഴിഞ്ഞ രണ്ടു മാസമായി 58 അംഗങ്ങളടങ്ങുന്ന ഷൂട്ടിംങ് സെറ്റ് ജോര്‍ദാനില്‍ കൊറോണ കാരണം കുടുങ്ങി കിടക്കുകയായിരുന്നു.
ഷൂട്ടിംങ് ആദ്യ നാളുകളില്‍ നടന്നെങ്കിലും ജോര്‍ദാനില്‍ കോവിഡ് വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിരുന്നു. എന്നാല്‍ പിന്നിട് പുനരാരംഭിച്ച് ഷൂട്ടിംങ് പൂര്‍ത്തിയാക്കിയ ശേഷമാണ് സംഘം കേരളത്തിലേക്ക് തിരിച്ചത്. ആടു ജീവിതത്തിലെ കഥാപാത്രത്തിനുവേണ്ടി ഭാരം കൂട്ടിയും കുറച്ചും നടന്ന പൃഥ്വി രാജ് ആരാധകരുടെ പ്രശംസ നേടിയിരുന്നു. ജോര്‍ദാനില്‍ നിന്നുള്ള പ്രവാസികളുമായി വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. 187 പേരാണ് വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചത്. ആടുജീവിതം സിനിമയുടെ 58 അംഗ സംഘവും ഇതിലുള്‍പ്പെടുന്നു. ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ 9 മണിയ്ക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംഘം എത്തിയത്.  • HASH TAGS