ഡോക്​ടര്‍ക്ക്​ കൊറോണ സ്ഥിരീകരിച്ച താമരശ്ശേരി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരുടെ ഫലം നെഗറ്റീവ്

സ്വന്തം ലേഖകന്‍

May 22, 2020 Fri 02:18 PM

കോഴിക്കോട്​: താമരശ്ശേരി സ്വകാര്യ ആശുപത്രിയിലെ കര്‍ണാടക സ്വദേശിനിയായ ഡോക്​ടര്‍ക്ക്​ കൊറോണ ബാധിച്ച പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ ജീവനക്കാരുടെ ഫലം നെഗറ്റീവ്. ഡോക്ടറുടെ ഡ്രൈവറുടേതുള്‍പ്പെടെ ഏഴു പേരുടെ സാമ്പിളാണ് പരിശോധിച്ചത് ഇതോടെ ഡോക്ടര്‍ക്ക് കൊറോണ  ബാധിച്ചത് കര്‍ണാടകയില്‍ എത്തിയ ശേഷമാണെന്ന സംശയം ബലപ്പെടുന്നു.


കര്‍ണാടക സ്വദേശികളായ ഡോക്​ടര്‍ ദമ്ബതികള്‍ താമരശ്ശേരിയിലെ സ്വകാര്യ ആശുപ​ത്രിയില്‍ ജോലി ചെയ്​തുവരികയായിരുന്നു. ഇതില്‍ ഗൈനക്കോളജി വിഭാഗത്തിലെ വനിത ഡോക്​ടര്‍ക്കാണ്​ കൊറോണ സ്ഥിരീകരിച്ചത്. ഈ മാസം അഞ്ചിനാണ് ഇവര്‍ കര്‍ണാടകയിലേക്ക് തിരികെ പോയത്. കര്‍ണാടകയിലേക്ക് തിരികെ പോയി 13ാം ദിവസമാണ് രോഗം സ്ഥിരീകരിച്ചത്.

  • HASH TAGS
  • #Covid