സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകന്‍

May 23, 2020 Sat 10:47 AM

തിരുവനന്തപുരം:  സംസ്ഥാനത്ത് ചില ജില്ലകളിൽ അടുത്ത 24  മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം,തൃശൂര്‍, തിരുവനന്തപുരം, കൊല്ലം , ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുള്ളത്. ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


 

  • HASH TAGS
  • #heavyrain