വരന് പാസ് ലഭിച്ചില്ല : പോലീസിന്റെ സഹായത്തോടെ ചെക്ക്‌പോസ്റ്റില്‍ കല്യാണം

സ്വന്തം ലേഖകന്‍

May 24, 2020 Sun 06:37 PM

കേരളത്തിലെത്താന്‍ വരന് പാസ്് ലഭിച്ചില്ല പോലീസിന്റെ സഹായത്തോടെ ചെക്ക്‌പോസ്റ്റില്‍ വെച്ച് കല്യാണം നടത്തി.കുമളി ചെക്ക്‌പോസ്റ്റിലാണ് ഇത് സംഭവിച്ചത്. കേരളത്തിലേക്ക് എത്താന്‍ വരന് പാസ് ലഭിക്കാതെ വന്നതോടെ കുമളി ചെക്ക്പോസ്റ്റില്‍ വെച്ച് വിവാഹം നടത്തി. തമിഴ്നാട് സ്വദേശിയായ വരന് കേരളത്തിലെ കോട്ടയം സ്വദേശിനിയായിരുന്നു വധു. വിവാഹ ശേഷം വധു വരന്മാര്‍ ഒന്നിച്ച് തമിഴ്നാട്ടിലേയ്ക്ക് മടങ്ങി.വരന്റെ വീട്ടുകാര്‍ 5 പേര്‍ക്ക് പാസ് എടുത്തു. എന്നാല്‍, കേരളത്തിലേയ്ക്ക് കടക്കാന്‍ വരനും തമിഴ്നാട്ടിലേക്ക് പോകാന്‍ വധുവിനും പാസ് ലഭിക്കാത്തതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകരുടെയും, പോലീസുകാരുടെയും കാര്‍മ്മികത്വത്തില്‍   വിവാഹം അതിര്‍ത്തിയില്‍ നടന്നു.തമിഴ്നാട് കമ്പത്ത് സ്ഥിരതാമസമാക്കിയ രത്ന- സെല്‍വറാണി ദമ്പതികളുടെ മകന്‍ പ്രദീപായിരുന്നു വരന്‍. കോട്ടയം സ്വദേശിനി ഗായത്രി ആണ് വധു. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ക്ഷേത്രത്തില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയമം കാരണമാണ് ഇത് സംഭവിച്ചത്. അധികൃതരുടെ ഇടപെടല്‍ മൂലം വധുവിന് പാസ് ലഭിച്ചതോടെ ഇരുവരും തമിഴ്‌നാട്ടിലേക്ക് മടങ്ങി.


  • HASH TAGS