തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗോതമ്പ് നുറുക്ക് ഉപ്പുമാവ് എളുപ്പത്തില്‍

സ്വന്തം ലേഖകന്‍

May 25, 2020 Mon 08:46 PM

ലോക്ക്ഡൗണ്‍ കാലഘട്ടത്തിലാകും വീടുകളില്‍ ഏറെ ഭക്ഷണപരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടാവുക. റേഷന്‍ കടയില്‍ നിന്നു കിട്ടിയ ഗോതമ്പു നുറുക്ക് കൊണ്ട് എളുപ്പത്തില്‍ ഗോതമ്പ് ഉപ്പുമാവ് തയ്യാറാക്കുന്ന വിതമാണ് താഴെ പറഞ്ഞിരുക്കുന്നത്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാത്രിയും രാവിലെയും അല്ലെങ്കില്‍ വൈകുന്നേരത്തെ പലഹാരമായും ഇത് തയ്യാറാക്കാം.ഉണ്ടാക്കേണ്ട വിതം

ഉപ്പുമാവ് ഉണ്ടാകുന്നതിനു മുന്‍പ് ഗോതമ്പ് നുറുക്ക് കുറച്ചു വെളിച്ചെണ്ണയില്‍ ചട്ടിയില്‍ വറുത്തെടുക്കാം. ഒട്ടി പോകാതെയുള്ള ഉപ്പ് മാവിന് ഇത് സഹായിക്കും. വറുത്ത വെച്ച നുറുക്കിനു ശേഷം ഒരു കുക്കര്‍ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുകും ചുവന്ന മുളകും ചേര്‍ത്ത് വറവിടാം. അതിലേക്ക് അരിഞ്ഞ വെച്ച പച്ചമുളക്,ഇഞ്ചി,ചെറിയഉള്ളി,വലിയഉള്ളി,ചെറുതായി അരിഞ്ഞ കാരറ്റ,് കറിവേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കാം. ഇതിനുശേഷം ഒരുകപ്പ് ഗോതമ്പ് നുറക്ക് ആയതുകൊണ്ട് രണ്ടേമുക്കാല്‍ കപ്പ് വെള്ളം ഈ വഴറ്റിവെച്ചതിലേക്ക് ഒഴിക്കുക. വെള്ളം തിളച്ചു വരുമ്പോള്‍ ആവശ്യത്തിന് ഉപ്പും തേങ്ങചിരകിയതും ചേര്‍ക്കാം. പിന്നീട് വരുത്ത് വെച്ച ഗോതമ്പ് നുറുക്കും ചേര്‍ത്ത് കുക്കര്‍ അടച്ചുവെയ്ക്കുക. രണ്ടു വിസില്‍ വന്ന ശേഷം കുക്കര്‍ തുറന്നാല്‍ നല്ല കിടിലന്‍ ഉപ്പ്മാവ് തയ്യാര്‍.വേണ്ട ചേരുവകള്‍


ഗോതമ്പ് നുറുക്ക് - 1 കപ്പ് 

കടുക് - 1 സ്പൂണ്‍

ചുവന്ന മുളക് - 2 എണ്ണം

അരിഞ്ഞ് വെച്ച  പച്ചമുളക് -  രണ്ട് എണ്ണം

ഇഞ്ചി ചെറുതായി അരിഞ്ഞത് - അര കഷ്ണം

കറിവേപ്പില - 2 പട്ട

വലിയ ഉള്ളി - അര കഷ്ണം അരിഞ്ഞത്

ചെറിയഉള്ളി - 5 എണ്ണം  അരിഞ്ഞത്

കാരറ്റ് - ഒന്ന് അരിഞ്ഞത്.

തേങ്ങ ചിരകിയത് - ആവശ്യത്തിന്

വെള്ളം - രണ്ടേ മുക്കാല്‍ കപ്പ്

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - രണ്ട് സ്പൂണ്‍


  • HASH TAGS