അരീക്കോട് ദുരഭിമാന കൊലക്കേസ്: മകളെ കൊലപ്പെടുത്തിയ അച്ഛനെ വെറുതെ വിട്ടു

സ്വലേ

May 26, 2020 Tue 04:00 PM

മലപ്പുറം: അരീക്കോട് ആതിര ദുരഭിമാന കൊലക്കേസിലെ പ്രതിയായ അച്ഛൻ രാജനെ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലും സാക്ഷികള്‍ കൂറുമാറിയതിനാലും രാജനെ കോടതി വെറുതെ വിടുകയായിരുന്നു.പ്രതിക്ക് വേണ്ടി അഡ്വ. പിസി മൊയ്തീൻ ഹാജരായി.അഡ്വ. വാസു ആയിരുന്നു പ്രോസിക്യൂട്ടർ.2018 മാര്‍ച്ച് 22 നായിരുന്നു ആതിര വീട്ടില്‍ കുത്തേറ്റു മരിച്ചത്. മറ്റൊരു ജാതിക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാൻ ആഗ്രഹിച്ച മകളെ രാജൻ വിവാഹത്തലേന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

  • HASH TAGS
  • #അരീക്കോട്