ഇന്ന് 40 പേര്‍ക്ക് കൊറോണ ; സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ല

സ്വന്തം ലേഖകന്‍

May 27, 2020 Wed 06:19 PM

 തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 40 പേര്‍ക്ക്  കൊറോണ  സ്ഥിരീകരിച്ചു .10 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിൽ  അറിയിച്ചു . 


കാസര്‍ഗോഡ് - 10

പാലക്കാട് - 8

ആലപ്പുഴ - 7

കൊല്ലം - 4

പത്തനംതിട്ട - 3

വയനാട് - 3

കോഴിക്കോട് -2

എറണാകുളം - 2

കണ്ണൂര്‍ - 1


സംസ്ഥാനത്ത് ഇതുവരെ 1,004 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 445 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ലെന്നും ആരാധനാലയങ്ങള്‍ തുറന്നാല്‍  രോഗവ്യാപനം തടയുന്നതിന് ഇത് തടസമാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

  • HASH TAGS
  • #Covid