ബെവ്‌കോയുടെ വ്യാജ ആപ്പ് ; അന്വേഷണം നടത്തുമെന്ന് ഡിജിപി

സ്വന്തം ലേഖകന്‍

May 27, 2020 Wed 08:46 PM

ബെവ്‌കോയുടെ വ്യാജ ആപ്പ് വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബവ്‌കോ മാനേജിങ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.  'ബെവ് ക്യൂ  ബെവ്‌കോ ഓണ്‍ലൈന്‍ ബുക്കിങ് ഗൈഡ്' എന്നപേരിലുള്ള ആപ്പ് ഇതിനകം അന്‍പതിനായിരത്തിലധികം പേരാണു ഡൗണ്‍ലോഡ് ചെയ്തത്. ഇന്‍സ്റ്റാള്‍ ചെയ്തുശേഷമാണ് സംഗതി വ്യാജനാണെന്നു പലരും മനസ്സിലാക്കിയത്. അതേസമയം ബെവ്കോയുടെ പേരില്‍ വ്യാജ ആപ്പ് പുറത്തിറക്കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു. കേസ് ഹൈ ടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്നും ഡിജിപി അറിയിച്ചു.
ബെവ് ക്യൂ ആപ്പിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെ അഞ്ച് മണിയോടെ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാകുമെന്നായിരുന്നു വിവരം. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിയില്ല. ഇതോടെ കാരണം തേടി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. അതേ സമയം ബവ്‌കോയുടെ ഔദ്യോഗിക ആപ്പ് പ്ലേ സ്റ്റോറില്‍ വരും മുന്‍പേ വ്യാജന്‍ ഡൗണ്‍ലോഡിങ് തുടങ്ങിക്കഴിഞ്ഞിരുന്നു.


  • HASH TAGS