ഓണ്‍ലൈന്‍ താലൂക്ക് അദാലത്ത് വിജയകരമായി ; സന്തോഷം പങ്കുവെച്ച് കോഴിക്കോട് കളക്ടര്‍

സ്വന്തം ലേഖകന്‍

May 27, 2020 Wed 08:58 PM

കോവിഡ് വൈറസ് ബാധമൂലം ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ വ്യത്യസ്ത വഴി അവലംബിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു. ജില്ലയില്‍ ആദ്യത്തെ ഓണ്‍ലൈന്‍ താലൂക്ക് അദാലത്ത് വിജയകരമായി നടത്തിയ സന്തോഷം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയില്‍ ആദ്യമായി താലൂക്ക് അദാലത്ത് ഓണ്‍ലൈനായി നടത്തി. കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തില്‍ ജില്ലകള്‍ തോറും നടത്താറുള്ള പൊതുജന പരാതി പരിഹാര അദാലത്തുക്കള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കാവുന്നതിന്റെ സാധ്യത പരിശോധിക്കണം എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിര്‍ദ്ദേശത്തിന് അടിസ്ഥാനത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ അദാലത്ത് സംഘടിപ്പിച്ചത്. ആദ്യ ഓണ്‍ലൈന്‍ പരാതി അദാലത്ത് താമരശ്ശേരി താലൂക്കിലുള്ളവര്‍ക്ക് വേണ്ടിയാണ് നടത്തിയത്.അദാലത്തില്‍ 46 പരാതികള്‍ പരിഗണിച്ചു. താമരശ്ശേരി താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതത് താലൂക്കിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് പരാതികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഐ.ടി. മിഷനാണ് സാങ്കേതിക സഹായം നല്‍കുന്നത് എന്നും കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

  • HASH TAGS