ജലദോഷ പനിയുള്ളവരെയും കോവിഡ് ടെസ്റ്റ് ചെയ്യും

സ്വന്തം ലേഖകന്‍

May 28, 2020 Thu 06:10 PM

നിലവിലെ അവസ്ഥവെച്ച് സാമൂഹ്യവ്യാപനം ഇല്ലെങ്കിലും  നാളെ സാമൂഹ്യവ്യാപനം ഉണ്ടാവില്ലെന്ന് തീര്‍ത്ത് പറയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ട് ജലദോഷ പനിയുള്ളവരെയും കോവിഡ് ടെസ്റ്റ് ചെയ്യും. സമാന രോഗലക്ഷണങ്ങളായത് കൊണ്ട് ജലദോഷ പനിയാണെങ്കിലും കോവിഡ് ടെസ്റ്റിന് വിധേയരാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ അഞ്ച് പേര്‍ ഒഴികെ ബാക്കിയെല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. കാസര്‍ഗോഡ് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം മറച്ചു വയ്ക്കാനാവില്ലെന്നും ചികിത്സിച്ചില്ലെങ്കില്‍ മരണപ്പെടുമെന്നും രാജ്യത്തെ കൊവിഡ് മരണ നിരക്ക് 2.89% ആണ്. സംസ്ഥാനത്തെ മരണനിരക്ക് 0.5% ആണ്. രോഗമുക്തിയുടെ എണ്ണത്തില്‍ കേരളം മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്ന് കൊവിഡ് സ്ഥിരീകരിച്ച 31 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.


  • HASH TAGS
  • #kerala
  • #healthtok
  • #toknews
  • #Covid19