പബ്ജി കളിക്കാന്‍ ടിപ്പ്‌സ് തേടി ദുല്‍ഖര്‍ ; ട്രിക്ക്‌സ് ഉണ്ടെങ്കില്‍ കമന്റില്‍ പറയാം

സ്വന്തം ലേഖകന്‍

May 29, 2020 Fri 11:41 AM

ലോക്ക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങാന്‍ പറ്റാതെ ബോറടിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. എല്ലാ വിദ്യകളും പയറ്റി അവസാനം പബ്ജിയില്‍ ഒരു കൈ നോക്കാന്‍ ഇറങ്ങിയിരിക്കുകയാണ് താരം. ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ചിട്ടുമുണ്ട്. ഫസ്റ്റ് എയ്ഡ് എവിടെ എനര്‍ജി ഡ്രിങ്ക് എവിടെ എന്നൊക്കെ ദുല്‍ഖര്‍ ചോദിക്കുന്നുണ്ട് അറിയാവുന്നവര്‍ ട്രിക്ക്‌സ് കമന്റ് ചെയ്യാനും ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്. 
വീട്ടില്‍ ഇരുന്ന് സമയം കളയാന്‍ സുഹൃത്തുകളുമായി മൊബൈലില്‍ പബ്ജി കളിതുടങ്ങു.. എല്ലാവരും ഒരുമുറിയില്‍ ഉള്ള പോലെ തോന്നുമെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി ആരാധകര്‍ ആണ് കളിയുടെ സൂത്രവിദ്യകള്‍ ദുല്‍ഖറിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.


  • HASH TAGS
  • #pubg
  • #dulqarsalman
  • #pubgtricks
  • #tips