സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്

സ്വലേ

May 29, 2020 Fri 06:29 PM

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 62 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. പാലക്കാട് 14 പേര്‍ക്കും, കണ്ണൂര്‍ ഏഴ് പേര്‍ക്കും, തൃശ്ശൂര്‍, പത്തനംതിട്ട എന്നീ ജില്ലകളില്‍ ആറ് പേര്‍ക്ക് വീതവും, മലപ്പുറം , തിരുവനന്തപുരം എന്നീ ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവും, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളില്‍ നാല് പേര്‍ക്ക് വീതവും, ആലപ്പുഴയില്‍ മൂന്ന് പേര്‍ക്കും, വയനാട്, കൊല്ലം എന്നീ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും, കോഴിക്കോട്, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ്  കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 10 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

  • HASH TAGS
  • #Covid19