കോഴിക്കോട് സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു

സ്വന്തം ലേഖകന്‍

May 30, 2020 Sat 07:19 PM

കുവൈത്ത് സിറ്റി:  കുവൈറ്റില്‍ മലയാളി കോവിഡ്  ബാധിച്ച്  മരിച്ചു. കോഴിക്കോട് വടകര ലോകനാര്‍കാവ് സ്വദേശി കുഞ്ഞിപറമ്പത്ത്  അജയന്‍ പദ്മനാഭന്‍ (48) ആണ് മരിച്ചത്.


കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മിഷ്‌രിഫിലെ ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഏറെ കാലമായി കുവൈത്തിലെ സലൂണില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സന്ധ്യ. രണ്ടു മക്കളുണ്ട്.

  • HASH TAGS
  • #Covid19