മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

സ്വലേ

May 31, 2020 Sun 10:37 AM

കോട്ടയം : മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു.കോട്ടയം ചങ്ങനാശ്ശേരിയിലാണ് സംഭവം. തൃക്കൊടിത്താനം സ്വദേശി  കുഞ്ഞന്നാമ്മ (55) ആണ് കൊല്ലപ്പെട്ടത്. മകൻ ജിതിൻ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.അമ്മയും മകനും മാത്രമാണ് വീട്ടിൽ ഉള്ളത്. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു ജിതിന്‍. ഇന്നലെ രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി.കൊലപാതകം നടക്കുമ്പോള്‍ പ്രതി മദ്യപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

  • HASH TAGS
  • #kottayam