ശക്തമായ കാറ്റില്‍ മൂന്നു മരണം : താജ്മഹലിന്റെ പാളികള്‍ അടര്‍ന്നു

സ്വന്തം ലേഖകന്‍

May 31, 2020 Sun 02:42 PM

ആഗ്രയില്‍ ശക്തമായ കാറ്റ് മൂന്നു പേര്‍ മരിച്ചു. കാറ്റില്‍ താജ്മഹലിന്റെ പാളികള്‍ അടര്‍ന്നുവീണു കേടുപാടുകള്‍ സംഭവിച്ചു. നിരവധി മരങ്ങളും കാറ്റില്‍ വീണു.  മരങ്ങളുടെ അടിയില്‍പെട്ടാണു മൂന്നു പേര്‍ മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റ 25 പേര്‍ക്കു സൗജന്യ ചികിത്സ നല്‍കാനും ഉത്തരവായി. മണിക്കൂറില്‍ 123 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞു വീശിയത്. കഴിഞ്ഞതിന് മുന്‍പത്തെ വര്‍ഷത്തില്‍ രണ്ടു തവണ ശക്തമായ കാറ്റില്‍ ഇതിനു മുന്‍പും താജ്മഹലിന് കേടുപാടുകള്‍ പറ്റിയിരുന്നു.
  • HASH TAGS