ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വീട്ടില്‍ ടിവിയും സ്മാര്‍ട്ട്ഫോണും ഇല്ല: പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു

സ്വലേ

Jun 02, 2020 Tue 09:28 AM

മലപ്പുറം: മലപ്പുറം ജില്ലയിലെ  വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലെന്ന് ആത്മഹത്യ ചെയ്തതെന്ന്  രക്ഷിതാക്കള്‍ പറഞ്ഞു. വളാഞ്ചേരി ഇരുമ്പിളിയത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവികയെയാണ് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ-ഷീബ ദമ്പതികളുടെ മകൾ ആണ് ദേവിക (14 ).കൂലിപ്പണിക്കാരനായ ബാലകൃഷ്ണന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പണം ഇല്ലാത്തതിനാല്‍ കേടായ ടിവി നന്നാക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഓണ്‍ ലൈന്‍ പഠനം തുടരാന്‍  ടിവിയോ, സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തത് ദേവികയെ മാനസികമായി തളര്‍ത്തിയിരുന്നു.ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് വീട്ടുക്കാർ പറയുന്നു.

  • HASH TAGS
  • #Malappuram
  • #വളാഞ്ചേരി