കെ​എ​സ്‌ആ​ര്‍​ടി​സി അ​ന്ത​ര്‍​ജി​ല്ലാ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും

സ്വന്തം ലേഖകന്‍

Jun 02, 2020 Tue 03:13 PM

 തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി അ​ന്ത​ര്‍​ജി​ല്ലാ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍. 2190 ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളും 1037 അ​ന്ത​ര്‍ ജി​ല്ലാ സ​ര്‍​വീ​സു​ക​ളു​മാ​യി​രി​ക്കും ന​ട​ത്തു​ക. രാ​വി​ലെ അ​ഞ്ചു​മു​ത​ല്‍ വൈ​കി​ട്ട് ഒ​ന്‍​പ​തു​വ​രെ​യാ​കും സ​ര്‍​വീ​സ്. സീ​റ്റു​ക​ളി​ല്‍ മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രെ​യും അ​നു​വ​ദി​ക്കും .എന്നാൽ ബസിൽ  നി​ന്ന് യാ​ത്ര​യ്ക്ക് അ​നു​മ​തി ഉ​ണ്ടാ​കി​ല്ല.ബ​സു​ക​ളി​ല്‍ പ​ഴ​യ ടി​ക്ക​റ്റ് നി​ര​ക്ക് ത​ന്നെ​യാണ് ഉണ്ടാവുക  . നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളി​ല്‍ സ്റ്റോ​പ്പ് ഉ​ണ്ടാ​വി​ല്ലെന്നും തി​ക്കി​ത്തി​ര​ക്കി ബ​സി​ല്‍ ക​യ​റി​യാ​ല്‍ ന​ട​പ​ടി ഉ​ണ്ടാ​വുമെന്നും മന്ത്രി വ്യക്തമാക്കി.

  • HASH TAGS