നിസര്‍ഗ’ ചുഴലിക്കാറ്റ് ഇന്ന് തീവ്രമാകും

സ്വലേ

Jun 03, 2020 Wed 07:09 AM

തിരുവനന്തപുരം: നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് തീവ്രമാകുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിയാണ് നിസര്‍ഗ ചുഴലിക്കാറ്റ് നീങ്ങുന്നത്. 


ഇന്ന് ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ് ജില്ലയിലെ അലിബാഗിനുസമീപം കരയില്‍ത്തൊടുന്ന ചുഴലിക്കാറ്റ് മുംബൈ നഗരത്തിലുള്‍പ്പെടെ ശക്തമായ  മഴയ്ക്കു കാരണമാവും. മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ദേശീയദുരന്തനിവാരണ സേനയെ (എന്‍ഡിആര്‍എഫ്) അയച്ചതായി ഡയറക്ടര്‍ ജനറല്‍ എസ്.എന്‍. പ്രധാന്‍ പറഞ്ഞു.


ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. രണ്ട് ദിവസം പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  • HASH TAGS
  • #Nisarga