കോഴിക്കോട്​ കൊറോണ​ നിരീക്ഷണത്തിലായിരുന്ന 26കാരി മരിച്ചു

സ്വന്തം ലേഖകന്‍

Jun 03, 2020 Wed 09:10 AM

കോഴിക്കോട്: കൊറോണ നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു.ദുബൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന എടപ്പാള്‍ സ്വദേശിനി ഷബ്​നാസാണ്​ (26) മരിച്ചത്​.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.അര്‍ബുദ രോഗിയായ ​ ഇവര്‍ കോഴിക്കോട്ട്​ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊറോണ പരിശോധനയ്ക്കായി ഇവരുടെ സ്രവ സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.


 

  • HASH TAGS
  • #kozhikode
  • #medicalcollege
  • #Covid19