ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ക്ക് അനുമതി

സ്വന്തം ലേഖകന്‍

Jun 03, 2020 Wed 09:23 AM

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ക്ക് അനുമതി.ഒരു വിവാഹത്തില്‍ 10 പേര്‍ക്ക് പങ്കെടുക്കാം. പരമാവധി 60 വിവാഹങ്ങള്‍ ഒരു ദിവസം നടത്താവുന്നതാണ്.പുലര്‍ച്ചെ 5മണി മുതല്‍ ഉച്ചക്ക് 12മണി വരെ  വിവാഹത്തിന് അനുമതി നല്‍യിട്ടുണ്ട് . വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് മെഡിക്കല്‍ ഓഫിസറില്‍ നിന്നും ലഭിച്ച നോണ്‍ ക്വാറന്റൈന്‍, നോണ്‍ ഹിസ്റ്ററി സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കേണ്ടതാണ്.


 

  • HASH TAGS
  • #guruvayoor