എംജി സർവകലാശാല രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ

സ്വലേ

Jun 03, 2020 Wed 12:01 PM

ജൂൺ മാസം ഇരുപത്തിമൂന്ന് മുതൽ നടത്താൻ തീരുമാനിച്ച എംജി സർവകലാശാല രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി  വിദ്യാർത്ഥികൾ. ലോക്ഡൗൺ കാരണം  ക്ലാസ്സുകൾ  മുടങ്ങിയതിനാൽ  സിലബസുകൾ പൂർത്തിയായില്ലെന്ന്  വിദ്യാർത്ഥികൾ പറയുന്നു . പാഠഭാഗങ്ങൾ കഴിയും വരെ പരീക്ഷ മാറ്റിവയ്ക്കണം എന്നാണ് ഇവരുടെ ആവശ്യം.


ആറായിരത്തിലധികം വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് ജൂൺ 15ന് നടക്കേണ്ടിയിരുന്ന പരീക്ഷ 23ലേക്ക് മാറ്റിയത്. എന്നാൽ സിലബസ് പൂർണമായും പഠിപ്പിക്കുന്നത് വരെ പരീക്ഷ നീട്ടണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

  • HASH TAGS