അമ്മച്ചീ.... പാമ്പ്.. ക്ലൈമാക്‌സില്‍ ഞെട്ടിച്ച വൈറല്‍ വീഡിയോ

സ്വന്തം ലേഖകന്‍

Jun 04, 2020 Thu 01:21 PM

ഒരു അരണയുടെ വീഡിയോ ഷൂട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പലപ്പോഴും പല ടൈപ്പ് അരണകളെ കാണാറുണ്ട്. ചെറിയ അരണ വലിയ അരണ എന്നിങ്ങനെ അരണയെ വാതോരതെ വര്‍ണിക്കുന്നതിനിടയിലാണ് ഒരു കൊച്ചുപയ്യന് പണി കിട്ടിയത്. അരണയുടെ ഷൂട്ടിങ് ക്ലൈമാക്‌സില്‍ വന്നതാകട്ടെ സാക്ഷാല്‍ ചേര.

ഇര പിടിക്കാന്‍ ഇറങ്ങിയ അരണയുടെ ഷൂട്ടിങിന്റെ ക്ലൈമാക്‌സോടെ ക്യാമറമാനായ കൊച്ചുപയ്യന്‍ പാമ്പെന്ന് കരുതി ഓടുന്നതും കാണാം. വിവിധ സാമൂഹ്യമാധ്യമങ്ങളിലെ ഗ്രൂപ്പുകളാണ് ഈ വീഡിയോ ഏറ്റെടുത്തിരുക്കുന്നത്. 


  • HASH TAGS