സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന് സ്റ്റേ ​ഇ​ല്ല

സ്വ ലേ

Jun 04, 2020 Thu 01:31 PM

കൊച്ചി: സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന് സ്റ്റേ ​ഇ​ല്ല. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നെ​തി​രെ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ക്ലാ​സ് സ്റ്റേ ​ചെ​യ്യാ​തെ ഹര്‍ജി ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി. എല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സൗ​ക​ര്യ​മൊ​രു​ക്കാ​തെ ക്ലാ​സ് നടത്തുന്നത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര്‍​ജി. ഇപ്പോള്‍‌ ആരംഭിച്ചത് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സുകളുടെ ട്രയല്‍ റണ്‍ മാത്രമാണെന്ന കേരള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സ്റ്റേ ആവശ്യം കോടതി തള്ളിയത്.ഓണ്‍ലെെന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌ത സംഭവം ചൂണ്ടിക്കാട്ടിയാണ് ഹെെക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തത്. 

  • HASH TAGS
  • #highcourt
  • #onlineclass