ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും

സ്വന്തം ലേഖകന്‍

Jun 05, 2020 Fri 10:39 AM

തൃശൂര്‍: രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍  വീണ്ടും വിവാഹങ്ങൾ പുനരാരംഭിക്കും .ഒരു വിവാഹ ചടങ്ങിന് 10 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. വധൂവരന്മാരടക്കം 10 പേരെ മാത്രമേ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ. ഓരോ വിവാഹം കഴിഞ്ഞും മണ്ഡപം അണുവിമുക്തമാക്കും. ഇന്ന് ഒന്‍പത് വിവാഹങ്ങളാണ് ഗുരുവായൂരില്‍ നടക്കുന്നത്.ക്ഷേത്രത്തില്‍ വെച്ചുപരമാവധി 60 വിവാഹങ്ങള്‍ ഒരു ദിവസം നടത്താം. പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്

  • HASH TAGS
  • #Marriage
  • #temple
  • #guruvayoor