കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 80 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

സ്വന്തം ലേഖകന്‍

Jun 05, 2020 Fri 02:21 PM

കോഴിക്കോട്: കൊറോണ  രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ എണ്‍പതോളം ആരോഗ്യപ്രവ!ര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ കോളജിലെ വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലെ ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തിലുള്ളത്.മണിയൂര്‍ സ്വദേശിനിയായ യുവതിക്ക് പ്രസവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട‌് മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാ‍ര്‍ട്ട്മെന്റുകളില്‍ യുവതി ചികിത്സ തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരുമായി സമ്ബര്‍ക്കത്തില്‍ വന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്.നിരീക്ഷണത്തിലായ അന്‍പതോളം പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബാക്കിയുളളവരുടെ സാംപിളുകള്‍ ഇന്ന് ശേഖരിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികളും നഴ്സുമാരും പട്ടികയിലുണ്ട്. മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്​ടര്‍മാരടക്കം നിരീക്ഷണത്തിലുണ്ടെന്നാണ്​ വിവരം.

  • HASH TAGS
  • #Covid