സമൂഹവ്യാപന സാധ്യത ; ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഐഎംഎ

സ്വന്തം ലേഖകന്‍

Jun 05, 2020 Fri 02:40 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത കൂടുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മാ​ളു​ക​ളും തു​റ​ക്കുമ്പോൾ  കൊറോണ  രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​മെ​ന്ന മുന്നറിയിപ്പു നല്‍കി ഐഎംഎ.ശ​ക്ത​നാ​യ ഒ​രു വൈ​റ​സി​നോ​ടാ​ണ് നമ്മൾ യു​ദ്ധം ചെയുന്നത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​മ്പോൾ  രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​കും. ആരാധനാലയങ്ങളും മാളുകളും പോലെ ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്നും ഐഎംഎ നിര്‍ദേശിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ പുറം രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരില്‍ ചിലരെങ്കിലും ക്വാറന്റൈന്‍ ലംഘിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമൂഹവ്യാപന സാധ്യത കൂടി വരികയും ചെയ്യുന്നുണ്ടെന്നും ഐഎംഎ പറയുന്നു.  

  • HASH TAGS
  • #ima
  • #ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം