വീണ്ടും നിപ ഭീതി; മുന്നറിയിപ്പുമായി കെ കെ ശൈലജ

സ്വന്തം ലേഖകന്‍

Jun 03, 2019 Mon 05:50 PM

എറണാകുളം: പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക്  നിപയാണെന്ന് സംശയം. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ആശങ്ക പങ്കുവച്ചത്. നിപയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി പൂനെ വൈറോളജി ഇസ്റ്റിറ്റിയൂട്ടിലെ ഫലം കാത്തിരിക്കുകയാണ്. ജനങ്ങള്‍ ആരും ഭയപ്പെടേണ്ടെന്നും എന്നാല്‍ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പു നല്‍കി.


കഠിനമായ ചുമയും പനിയും ഉണ്ടെങ്കില്‍ ആരും മറച്ച് വയ്ക്കരുത്. എത്രയും പെട്ടന്ന് ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.


  • HASH TAGS