ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സ്വലേ

Jun 05, 2020 Fri 09:11 PM

തിരുവനന്തപുരം ജില്ലയിലെ  വെള്ളറടയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുകുഴി കുളത്തില്‍ കര തെക്കേക്കര പുത്തന്‍ വീട്ടില്‍ രാജ് കുമാര്‍ -ഷീബാ ദമ്പതികളുടെ മകന്‍ ഷിബിന്‍ രാജിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.


അമ്മ  ട്യൂഷന് പോകാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.മൃതദേഹം  തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

  • HASH TAGS
  • #suicide