കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സ്വ ലേ

Jun 07, 2020 Sun 04:39 PM

കോഴിക്കോട്: കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി പൊയിലിങ്ങാപുഴയില്‍ ശനിയാഴ്ച കാണാതായ അനീസ്  റഹ്മാന്റെ (17) മൃതദേഹം ഇ​രു​വ​ഞ്ഞി​പു​ഴ​യി​ലെ ക​ല്‍​പു​ഴാ​യി ക​ട​വി​ല്‍ നിന്നാണ് മൃതദേഹം ക​ണ്ടെ​ത്തി​യ​ത്.


ഇന്നലെ ഉ​ച്ച​യ്ക്ക് ശേ​ഷം മു​ന്നു സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പൊ​യി​ലി​ങ്ങാ​പു​ഴ​യി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യി അ​നീ​സി​നെ കാ​ണാ​താ​കു​ന്നത്.ഇന്ന് രാ​വി​ലെ മു​ത​ല്‍ ഫ​യ​ര്‍​ഫോ​ഴ്സും പോ​ലീ​സും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പൊ​യി​ലി​ങ്ങാ​പു​ഴ​യി​ലും തോ​ടു​ക​ളി​ലും തെ​ര​ച്ചി​ല്‍ നടത്തുകയായിരുന്നു. 

  • HASH TAGS
  • #kozhikode
  • #kudaranji