കൊറോണ ; സംസ്ഥാനത്ത് ഒരു മരണം കൂടി, ആകെ മരണം 17

സ്വന്തം ലേഖകന്‍

Jun 08, 2020 Mon 04:45 PM

തൃശൂര്‍: സംസ്ഥാനത്ത് കൊറോണ  ബാധിച്ച്‌ ഒരു മരണം കൂടി.  തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ(43)യാണ്   മരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം  17ആയി.സംസ്ഥാനത്ത് കൊറോണ  രോഗികളുടെ എണ്ണം 1,914 ആയി. 803 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1,095 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്.


 

  • HASH TAGS
  • #corona