ഗര്‍ഭിണികളുടെ വിമാനയാത്രക്കായി നിയമപോരാട്ടം നടത്തിയ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ മരിച്ചു

സ്വ ലേ

Jun 08, 2020 Mon 07:58 PM

കൊറോണ  പ്രതിസന്ധിയില്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവരെ നാട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാബ്ര സ്വദേശി ജി എസ് ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍ (28) ദുബായില്‍ മരിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. ദുബായില്‍ സ്വകാര്യ കമ്പനിയിൽ  എഞ്ചിനീയറായിരുന്ന നിതിന്‍ സാമൂഹികസേവന രംഗത്ത്   സജീവ പ്രവർത്തനായിരുന്നു. കേരള ബ്ലഡ് ഗ്രൂപ്പിന്റ യുഎഇയിലെ കോര്‍ഡിനേറ്ററും കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു .


 

  • HASH TAGS
  • #dubai