കോട്ടയത്തെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കോളജിനെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

സ്വലേ

Jun 09, 2020 Tue 09:15 AM

കോട്ടയം ചേർപ്പുങ്കലിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് ബിരുദ വിദ്യാർത്ഥിനി അഞ്ജു ഷാജി  ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾ പരീക്ഷാ കേന്ദ്രമായ കോളജിനെതിരെ പരാതി നൽകി.


കോളേജിൽ നിന്ന് കുട്ടിയ്‌ക്ക്  മാനസിക പീഡനം ഏൽപ്പിച്ചെന്ന് വ്യക്തമാക്കിയാണ് കുട്ടിയുടെ അച്ഛൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം അഞ്ജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


ഇന്നലെ മീനച്ചിലാറ്റിൽ മൃതദേഹം കണ്ടെത്തിയത് പിന്നാലെ കോളജ് അധികൃതർ കോപ്പിയടി നടന്നു എന്നതിന് തെളിവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ മകൾ  കോപ്പിയടിക്കില്ലെന്നും, കോളേജ് അധികൃതർ മാനസികമായി പീഡിപ്പിച്ചെന്നും, അച്ഛൻ പി ഡി ഷാജി പറഞ്ഞു.

  • HASH TAGS
  • #kottayam
  • #Anju