സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും

സ്വലേ

Jun 09, 2020 Tue 09:59 AM

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും കനത്ത  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്മലയോര മേഖലകളില്‍ ഉരുള്‍പൊട്ടള്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവരും പുഴയുടെ തീരത്തുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

  • HASH TAGS
  • #rain
  • #Climate