നിധിന്റെ വിയോഗം അറിയാതെ ആതിര പെണ്‍കുഞ്ഞിന്റെ അമ്മയായി

സ്വലേ

Jun 09, 2020 Tue 03:27 PM

കോഴിക്കോട് : നിധിന്റെ വിയോഗം അറിയാതെ ആതിര കുഞ്ഞിന് ജന്മം നല്‍കി.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ആതിര  പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സിസേറിയനായിരുന്നു. ആതിരയുടെ ഭർത്താവ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ നിധിന്‍ ചന്ദ്രനെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.ലോക്ക്ഡൌണില്‍ വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാനായി നിയമപോരാട്ടം നടത്തിയ ദമ്പതികളായിരുന്നു ആതിര-നിധിന്‍. സുപ്രീം കോടതിയില്‍ ഈ വിഷയം ചൂണ്ടിക്കാണിച്ച് പ്രവാസി മലയാളികള്‍ ആതിരയുടെ പേരിലായിരുന്നു ഹർജി നല്‍കിയിരുന്നത്.

  • HASH TAGS