നിതിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു; സംസ്‌ക്കാരം വൈകീട്ട്

സ്വന്തം ലേഖകന്‍

Jun 10, 2020 Wed 09:37 AM

കോഴിക്കോട്; ദുബായില്‍ മരിച്ച നിതിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു.പുലർച്ചെ  അഞ്ചിനാണ് ദുബായിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള വിമാനത്തിൽ  മൃതദേഹം എത്തിച്ചത്. നിതിന്റെ ഭാര്യ ആതിര ഇന്നലെയാണ് പെണ്‍കുഞ്ഞിണ് ജന്‍മം നല്‍കിയത്. പ്രസവത്തെ തുടർന്ന്  കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്. ആതിരയെ  കാണിക്കാനായി മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു പോയി. അതിന് ശേഷമാണ് പേരാമ്പ്ര  മുയിപ്പോത്തെ വീട്ടിലേക്ക് കൊണ്ട് പോവുക. വൈകീട്ട് സംസ്ക്കാരം നടത്തും. തിങ്കളാഴ്ചയാണ് ദുബായിൽ ഹൃദയാഘാതം മൂലം നിതിന് ദുബായിൽ  മരിച്ചത്.  ലോക്ക്ഡൌണില്‍ വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാനായി നിയമപോരാട്ടം നടത്തിയ ദമ്പതികളായിരുന്നു ആതിര-നിധിന്‍. സുപ്രീം കോടതിയില്‍ ഈ വിഷയം ചൂണ്ടിക്കാണിച്ച് പ്രവാസി മലയാളികള്‍ ആതിരയുടെ പേരിലായിരുന്നു ഹർജി നല്‍കിയിരുന്നത്

  • HASH TAGS
  • #Nithin
  • #athira