തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു

സ്വലേ

Jun 10, 2020 Wed 03:19 PM

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച കൊറോണ രോഗി മരിച്ചു. ആനാട് സ്വദേശിയായ  33കാരനാണ് മരിച്ചത്. രാവിലെ ഐസലേഷന്‍ വാര്‍ഡില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. 


ഇന്നലെയാണ് ഇയാള്‍ ആശുപത്രിയില്‍ നിന്ന് ചാടി പോയത്. തുടര്‍ന്ന് ബസില്‍ നാട്ടിലെത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ആരോഗ്യ പ്രവര്‍ത്തകരെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ജീവനൊടുക്കിയത്.

  • HASH TAGS