കൊറോണ : ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 10,956 പേര്‍ക്ക് രോഗം

സ്വലേ

Jun 12, 2020 Fri 10:52 AM

ന്യൂഡല്‍ഹി: ഇന്ത്യയിൽ  കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 10,956 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 2,97,535 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 396 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 8498 ആയി ഉയര്‍ന്നു. 1,41,842 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,47,195 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.ലോകത്ത് കൊറോണ  വൈറസ്  ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാമതെത്തി. യുഎസ്, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

  • HASH TAGS