'എന്റെ സഖാവെ' എന്ന അടികുറിപ്പോടെ ടി.പി ചന്ദ്രശേഖരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഭാര്യ കെ.കെ രമ

സ്വലേ

Jun 12, 2020 Fri 11:14 AM

കോഴിക്കോട് : കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഭാര്യ കെ.കെ രമ.'എന്റെ സഖാവെ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ മരണവാര്‍ത്ത വന്നതിന് പിന്നാലെയാണ് കെ.കെ രമ ഫെയ്‌സ്ബുക്കില്‍ ടി.പി ചന്ദ്രശേഖരൻ ഭക്ഷണം വിളമ്പുന്ന  ചിത്രം പങ്കുവെച്ചത്. ടി.പി ചന്ദ്രശേഖന്‍ വധക്കേസില്‍ 13-ാം പ്രതിയായിരുന്ന കുഞ്ഞനന്തന്‍ അസുഖത്തെത്തുടര്‍ന്ന് ഇന്നലെയാണ്  മരണപ്പെട്ടത്.

  • HASH TAGS
  • #vadakara
  • #tp
  • #K. K rama
  • #കുഞ്ഞനന്തൻ