ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

സ്വന്തം ലേഖകന്‍

Jun 13, 2020 Sat 07:56 AM

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല.തൃശൂര്‍ ജില്ലയില്‍ കൊറോണ കേസുകള്‍ കൂടിയ  സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നേരത്തെ നിശ്ചയിച്ച രണ്ട് വിവാഹങ്ങള്‍ ഇന്ന് നടക്കും.എന്നാൽ  ഇനി മുതല്‍ വിവാഹങ്ങള്‍ക്ക്  അനുമതി നല്‍കില്ല. ക്ഷേത്രത്തിലെ നിത്യപൂജ അടക്കമുള്ള ചടങ്ങുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ തുടരും. തൃശൂരില്‍ കനത്ത ജാഗ്രതതൃശൂര്‍ ജില്ലയില്‍ 14 പേര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. 

  • HASH TAGS