യുഎഇയില്‍ ഇന്ന് 491 കോവിഡ് പോസിറ്റീവ് കേസുകള്‍

സ്വന്തം ലേഖകന്‍

Jun 13, 2020 Sat 07:40 PM

യുഎഇയില്‍ ഇന്ന് 491 കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ 41,990  കോവിഡ് കേസുകളായെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ ബാധിച്ച ഇന്ന് ഒരാള്‍ മരിക്കുകയും ചെയ്തതോടെ ആകെ 288 പേര്‍ യുഎഇയില്‍ കൊറോണ ബാധിച്ച് മരിച്ചു.എന്നാല്‍ ഇന്ന് 815 പേര്‍ കൊറോണവൈറസില്‍ നിന്നും രോഗമുക്തരായത് ഏറെ ആശ്വാസമായി. ഇതോടെ 26761 പേര്‍ യുഎഇയില്‍ കൊറോണയില്‍ നിന്ന് രോഗമുക്തരായി. നാല്‍പതിനായിരത്തിലേറെ ടെസ്റ്റുകള്‍ നടത്തിയതിലാണ് 491 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും കോവിഡ് സുരക്ഷക്രമീകരണങ്ങള്‍ പാലിച്ച് മുന്നോട്ട് പോകണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.


  • HASH TAGS