പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആരാധനാലയങ്ങള്‍ക്കും ലോക്ക്ഡൗണ്‍ ഇളവ്

സ്വന്തം ലേഖകന്‍

Jun 13, 2020 Sat 07:58 PM

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ചയുള്ള സമ്പൂര്‍ണ ലോക്ക്ഡൗണില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആരാധനാലയങ്ങള്‍ക്കും ലോക്ക്ഡൗണ്‍ ഇളവ്. സംസ്ഥനത്ത് ജൂണ്‍ 8 മുതല്‍ ആരാധാനാലയങ്ങളിലെ പ്രാര്‍ത്ഥനയ്ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. ഞായറാഴ്ച ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ പ്രാര്‍ഥനകള്‍ നടന്നിരുന്നു.നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ആശയകുഴപ്പമുണ്ടായതിനെ തുടര്‍ന്നാണ് ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും പരീക്ഷക്ക് പോകുന്നവര്‍ക്കും സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. അനാവശ്യയാത്രകള്‍ക്കും മറ്റുകാര്യങ്ങള്‍ക്കും പോകുന്നവര്‍ക്ക് ഇളവ് ബാധകമല്ല.  • HASH TAGS