ഇന്ധന വില വര്‍ദ്ധനവ് ; പ്രധാനമന്ത്രി​ക്ക് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ക​ത്ത്

സ്വന്തം ലേഖകന്‍

Jun 16, 2020 Tue 12:07 PM

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യ്ക്കെ​തി​രേ പ്രധാനമന്ത്രി  ന​രേ​ന്ദ്ര മോ​ദി​ക്ക്  കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ക​ത്ത്.രാജ്യത്ത്  കൊറോണ പടരുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ വി​ല കൂ​ട്ടു​ന്ന​ത് ​മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും പാ​വ​പ്പെ​ട്ട​വ​രി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ കൊ​ള്ള​ലാ​ഭം കൊ​യ്യു​ക​യാ​ണെ​ന്നും സോ​ണി​യ ഗാന്ധി  ആ​രോ​പി​ച്ചു.അ​നാ​വ​ശ്യ​മാ​യി ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ക്കു​ക വ​ഴി 2,60,000 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഈ ​സ​മ​യ​ത്ത് ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​ക്കു​ന്ന അ​ധി​ക​ഭാ​രം ന്യാ​യീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും സോ​ണി​യ ക​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.


കോ​വി​ഡി​ന്‍റെ സാമ്പത്തിക  ആ​ഘാ​തം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജോ​ലി​യും ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​വും ന​ഷ്ട​പ്പെ​ടു​ത്തി. ചെ​റു​തും വ​ലു​തു​മാ​യ വ്യ​വ​സാ​യ​ങ്ങ​ള്‍ ത​ര്‍​ന്നു. മ​ധ്യ​വ​ര്‍​ഗ​ത്തി​ന്‍റെ വ​രു​മാ​ന​മാ​ര്‍​ഗം ഇ​ല്ലാ​താ​യി. ഖാ​രി​ഫ് സീ​സ​ണി​ലെ വി​ള വി​ത​യ്ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ പാ​ടു​പെ​ടു​ക​യാ​ണെന്നും സോണിയ കത്തില്‍ പരമര്‍ശിച്ചു .


 

  • HASH TAGS
  • #Narendra modi
  • #Soniagandhi
  • #petrolrate