കോവിഡ് ; 24 മണിക്കൂറിനിടെ 10,667 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Jun 16, 2020 Tue 01:23 PM

ഡല്‍ഹി: ഇന്ത്യയിൽ  കഴിഞ്ഞ 24 മണിക്കൂറിനിടെ 10,667 പേര്‍ക്ക് പുതിയതായി കോവിഡ്  സ്ഥിരീകരിച്ചു.രാജ്യത്ത് 34,3091 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.രാജ്യത്തെ മൊത്തം വൈറസ് ബാധിതരില്‍ 15,3178 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.


18,0013 പേര്‍ രോഗമുക്തരാകുകയും ചെയ്തു.  ഒരു ദിവസത്തിനിടെ 380 പേരാണ് കൊവിഡ് വൈറസ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ പതിനായിരത്തിനടുത്തെത്തി. നിലവിലെ മരണസംഖ്യ 9980 ആണ്.  

  • HASH TAGS
  • #Covid